03:52am 12 November 2026
NEWS
ദോഹ ഫോറം 2025: ഖത്തർഅമീർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
07/12/2025  08:27 AM IST
nila
ദോഹ ഫോറം 2025: ഖത്തർഅമീർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

 

ദോഹ: 'നീതി: വാഗ്ദാനങ്ങളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്' എന്ന പ്രമേയവുമായി നടക്കുന്ന 23-ാം ദോഹ ഫോറം 2025  ഷെറട്ടൺ ഹോട്ടലിൽഖത്തർ അമീർ മഹാമഹിം ഷെയ്ഖ് തമീം ബിൻ ഹമദ് ആൽ താനി, ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി-വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ താനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഘനിം, മന്ത്രിമാർ, ദൗത്യപ്രതിനിധികൾ, ഫോറത്തിന്റെ അതിഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഫലസ്തീൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ നൽകിയ സംഭാവനക്കായി അലക്സ് തിയർക്കും സാദ് മൊഹ്‌സിനിക്കും
ഉദ്ഘാടനച്ചടങ്ങിൽഖത്തർ അമീർ ദോഹ ഫോറം അവാർഡ്
 സമ്മാനിച്ചു.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ പ്രസംഗിച്ചു. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും ചടങ്ങിൽ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img